Malayalam lyrics
വിക്രമ രാജേന്ദ്രാ വീരദയാലോ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ (3) നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി അ... (3) മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി ഛില്‍ ച്ചിലങ്ക കൊഞ്ചി കളിയൊടു തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി സൂര്യനും തവനാട്ടില്‍ പിഴയാതെ പോരും ചന്ദ്രനും അഴകോടെ ചന്ദനം തൂകും കാലങ്ങള്‍ സകലം നിന്‍ കല്‍പ്പനകാക്കും ഗംഭീര ഗുണധീര ശൃംഗാര വീരാ നാളില്‍ നാളില്‍ കേളിയാടി അതിസുഖമൊരു നാകലോകമായതന്നു വിലസുകനീ
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ജിക്കി കൃഷ്ണവേണി, എ പി കോമള, പി ലീല
വിശദവിവരങ്ങൾ: VENU
Album: ഭക്തകുചേല
- Singer: ജിക്കി കൃഷ്ണവേണി
- Singer: എ പി കോമള
- Singer: പി ലീല
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ