Malayalam lyrics

വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു ഹാ
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്
ആ‍...ആ‍...
കണ്ണിൽ ഇളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
കണ്ണിൽ ഇളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
കണ്ണിൽ ഇളകണ് സുറുമക്കടല്
കവിളിൽ വിടരണ് പനിനീർക്കാട്
മറിമാൻമിഴിയേ അത്തറിൽ മുക്കി
മണിമാരനായ് നമ്മളൊരുക്കി
മറിമാൻമിഴിയേ അത്തറിൽ മുക്കി
മണിമാരനായ് നമ്മളൊരുക്കി
പൊന്നിൽ കുളിക്കണ നിങ്ങളെ ഞാൻ
കണ്ണു കുളിർക്കെ കണ്ടോട്ടെ
പൊന്നിൽ കുളിക്കണ നിങ്ങളെ ഞാൻ
കണ്ണുകുളിർക്കെ കണ്ടോട്ടെ
എല്ലാമറിയും അഹദോനേ
ഇവരിൽ എന്നും നന്മകൾ ചൊരിയേണമേ
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു ഹാ
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്
അഴകും മദവും ഇണങ്ങിയതാണ്
അവനിയിൽ വിരിയണ മഴവില്ലാണ്
പൂന്തേൻ കനിയേ കിങ്ങിണി ചാർത്തി
പൂമാരനാ‍യ് നമ്മളൊരുക്കി
പൂന്തേൻ കനിയേ കിങ്ങിണി ചാർത്തി
പൂമാരനാ‍യ് നമ്മളൊരുക്കി
കണ്ണു നിറയ്ക്കും നിങ്ങളിലെന്റെ
കണ്ണും കരളും ഇരിക്കുന്നു
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു ഹാ
വെളുത്തപട്ടിൻ തട്ടമണിഞ്ഞു
വെള്ളിനിലാവിൻ തൊങ്ങലണിഞ്ഞു
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്
ഒരുങ്ങിയെത്തണ മൊഞ്ചുള്ള രാവ്
കണ്മണികൾ തൻ മംഗലരാവ്

Song video

Watch on YouTube

Song details

വർഷം: 1983

സംഗീതം: കെ ജെ ജോയ്‌

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത, കോറസ്

അഭിനേതാക്കൾ: ഷാനവാസ്, പ്രേം നസീർ, ജലജ, കലാരഞ്ജിനി, മധു

വിശദവിവരങ്ങൾ: വാമദേവൻ

വിഡിയോ: ഗാനസ്നേഹി

Album: പാസ്പോർട്ട്‌