Malayalam lyrics
വീരഭഗീരഥന് ജനിച്ചതിവിടെ ആ യുഗപുരുഷന് വളര്ന്നതിവിടെ സ്വര്ഗ്ഗവാഹിനികള് ഭൂമിയിലൊഴുകിയ പ്രത്യയശാസ്ത്രങ്ങളുണര്ന്നതിവിടെ (വീരഭഗീരഥന്......) കര്മ്മധീരര്ക്ക് കനകസിംഹാസനം കാലം നല്കാറുണ്ടിവിടെ (കര്മ്മധീരര്ക്ക്.....) മാനവധര്മ്മത്തിന് സാരഥിയായൊരു യാദവബാലന് പണ്ടിവിടെ ആ തേരൊലി കേള്ക്കാറുണ്ടിവിടെ വീരഭഗീരഥന് ജനിച്ചതിവിടെ ആ യുഗപുരുഷന് വളര്ന്നതിവിടെ സ്വര്ഗ്ഗവാഹിനികള് ഭൂമിയിലൊഴുകിയ പ്രത്യയശാസ്ത്രങ്ങളുണര്ന്നതിവിടെ മഞ്ഞല മൂടിയ ചക്രവാളത്തിലും പൊന്നുഷസ്സുണരാറുണ്ടിവിടെ (മഞ്ഞല മൂടിയ.....) ആരണ്യശിലയുടെ ഹൃദയത്തിലുണരും ആയിരം പ്രവാഹമുണ്ടിവിടെ അതു സാഗരം കാണാറുണ്ടിവിടെ വീരഭഗീരഥന് ജനിച്ചതിവിടെ ആ യുഗപുരുഷന് വളര്ന്നതിവിടെ സ്വര്ഗ്ഗവാഹിനികള് ഭൂമിയിലൊഴുകിയ പ്രത്യയശാസ്ത്രങ്ങളുണര്ന്നതിവിടെ
Song details
വർഷം: 1978
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജയലക്ഷ്മി രവി
Album: നിനക്കു ഞാനും എനിക്കു നീയും
- Singer: കെ ജെ യേശുദാസ്
- Film / album: നിനക്കു ഞാനും എനിക്കു നീയും
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ