Malayalam lyrics
മനുഷ്യനു ദശാവതാരം -അവന്റെ മനസ്സിനും ദശാവതാരം -ദശാവതാരം ചിലപ്പോല്‍ മത്സ്യം കൂര്‍മ്മം വരാഹം ചിലപ്പോള്‍ നഖം നീട്ടും നരസിംഹം ചിലപ്പോള്‍ ചിരിക്കുന്ന ചിത്രശലഭം- അവന്‍ ചിലപ്പോല്‍ മദം പൊട്ടും മത്തകളഭം മത്തകളഭം.... ചിലപ്പോള്‍ വിരണ്ടോടും കൃഷ്ണമൃഗം മറ്റു ചിലപ്പോള്‍ പകയുള്ള ഘോരസര്‍പ്പം ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ വാനരന്‍ മര്‍ത്യന്റെ മുഖമേതോ പൊയ്മുഖമേതോ മുഖമേതോ!
Song details
വർഷം: 1978
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശിവരഞ്ജനി
അഭിനേതാക്കൾ: ജോസ്, സീമ
വിശദവിവരങ്ങൾ: joshyam
Album: ഞാൻ ഞാൻ മാത്രം
- Singer: കെ ജെ യേശുദാസ്
- Film / album: ഞാൻ ഞാൻ മാത്രം
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ