Malayalam lyrics

വീടാറു മാസം ശ്രീരാമരാജ്യം
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറു മാസം ശ്രീരാമരാജ്യം
തിരുവോണവും വിഷുക്കാഴ്‌ചയും
ആലയും പൈക്കളും പാല്‍‌നിലാവും
നടപ്പന്തലും കണിക്കൊന്നയും
വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും?
മദം കൊണ്ടുവോ? മനം മാറിയോ?
പണം കൊണ്ടു നിന്‍ കളം മാറിയോ?
(വീടാറു മാസം)
ഇലച്ചീന്തുമായ് പ്രസാദാര്‍ദ്രയായ്
നിന്നെ ഞാന്‍ ഓമലേ എന്നു കാണും?
മിഴിപ്പൂവിലും മൊഴിച്ചിന്തിലും
പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും?
കുടുംബത്തിനോ വിളക്കാണു നീ
വസന്തത്തിലും മുഴങ്ങുന്നു നീ
(വീടാറു മാസം)

Song video

Watch on YouTube

Song details

വർഷം: 2000

സംഗീതം: രവീന്ദ്രൻ

ഗാനരചന: കൈതപ്രം

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: ജഗദീഷ്, മാതു, ഫിലോമിന, ബിന്ദു പണിക്കർ

വരികൾ: ജിജാ സുബ്രമണ്യൻ, വികാസ് വേണാട്ട്

യൂട്യൂബ് ഓഡിയോ: ദിലീപ് സി എസ്

Album: ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം)