Malayalam lyrics
വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ ( വരുമോ) കമലമനോഹര മുഖമൊരു നിമിഷം കണ്ടുതൊഴാനൊരു മോഹം- അതിനായ് വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ പീലികള്‍ തിരുകിയ തിരുമുടിയും നിന്‍ നീലിമ വഴിയും കണ്മിഴിയും ( പീലികള്‍ ) ഓടക്കുഴലും കാണണമൊരുനാള്‍ ഒളിചിതറും നിന്‍ മെയ്യും - അതിനായ് ( വരുമോ) ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ കോമളമാം നിന്‍ തൃക്കൈയ്യും (ഗോവര്‍ദ്ധന) കാളിയമര്‍ദ്ദന നര്‍ത്തനമാടിയ കാല്‍ത്താരിണയും കാണണം - അതിനായ് ( വരുമോ)
Song video
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വിശദവിവരങ്ങൾ: Dreamzgalaxy
വിഡിയോ: ഗാനസ്നേഹി
Album: വിയർപ്പിന്റെ വില
- Singer: പി ലീല
- Film / album: വിയർപ്പിന്റെ വില
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്