Malayalam lyrics

അമ്മാ.. അമ്മാ..
ഉറ്റവളോ നീ പെറ്റവളോ നീ
ഉറ്റവരെ കൈവിട്ടവളോ നീ
ദുഖമിതെന്തമ്മേ മക്കളുമേതമ്മേ (ഉറ്റവളോ)
ചൊരിയും നിന്‍ ചുടുകണ്ണീരാലേ
തഴുകിയ മണ്ണില്‍ നീ കൈയ്യാലേ
തേടുവതാരേ തേടുവതാരേ (ഉറ്റവളോ)
പിഞ്ചാകുമ്പോള്‍ നെഞ്ചിലുറക്കം
കണ്ണടയുമ്പോള്‍ മണ്ണിലുറക്കം
പോയവനാരോ പ്രായവുമേതോ
കൂടെ നടന്നൊരു യാത്രക്കാരേ..
മാടിവിളിക്കും വിധി പലവഴിയായ്
തേടുവതാരേ തേടുവതാരേ (ഉറ്റവളോ)

Song details

വർഷം: 1965

സംഗീതം: ആലപ്പി ഉസ്മാൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ബി ശ്രീനിവാസ്

അഭിനേതാക്കൾ: പ്രേം നസീർ, ടി ആർ ഓമന

വരികൾ: ശ്രീദേവി, venu

Album: കൊച്ചുമോൻ