Malayalam lyrics
ജയകാളി ജയകാളി ജയവരദകാളി (2) മഹിഷാസുര വരമര്‍ദ്ദിനി കാളി മക്കള്‍ക്കമ്മ മഹാകാളി (2) രുദ്രകാളി നീ ഭദ്രകാളി നീ രുധിരകാളി നീ ദേവി (2) (ജയകാളി) അബലാകുല പരിസേവികയാവും അംബികയല്ലോ ദേവീ (2) കരുണക്കടലേ കനിവിന്നുറവേ കണ്ണു തുറക്കുക കാളി (2) (മഹിഷാസുര) ചണ്ഡിക നീ ചാമുണ്ഡിക നീ അഖിലാണ്ഡചരാചരറാണി (2) ശത്രുച്ചോര കുടിയ്ക്കെക്കണ്ണുകള്‍ കത്തിക്കാളും കാളി (2) (മഹിഷാസുര) രക്ഷകി നീ ജഗല്‍രക്ഷകി നീയേ സൃഷ്ടിയ്ക്കീശ്വരി നീയേ (2) പതിത ജനത്തിന്‍ പരമാശ്രയമേ പാഹി മഹേശ്വരി മായേ (2) (ജയകാളി) കോടമൂടും കൊടുംകാട്ടില്‍ കൊടിനാട്ടിയ ഭൈരവീ ഭൂതപ്രേതപിശാചുക്കള്‍ കാവല്‍ നില്‍ക്കും ഭയങ്കരി ആഴിചൂഴിമൂഴിയ്ക്കെല്ലാം അംബികേ ജഗദാംബികേ ചോരവാങ്ങുക ശത്രുവിന്‍ ചുടുചോര വാങ്ങുക ഭൈരവീ
Song details
വർഷം: 1965
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വരികൾ: ജയലക്ഷ്മി രവി, മാധവഭദ്രൻ
Album: രാജമല്ലി
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: രാജമല്ലി
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ