Malayalam lyrics
ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ സംഗീതസാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായി (ഉത്തരീയം) ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിനോടിയെത്താന്‍ തിടുക്കമായി തിടുക്കമായി (ഉത്തരീയം)
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: ഗോപിനാഥ്
Album: ശീലാവതി
- Singer: എസ് ജാനകി
- Film / album: ശീലാവതി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ