Malayalam lyrics
ഉണ്ണിക്കൈ രണ്ടിലും വെണ്ണ തരാം ഓമനപ്പീലി തിരുകിത്തരാം (ഉണ്ണിക്കൈ) കണ്ണാ നീയെന്നെ കൈവിടല്ലേ(2) മണിവര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ(2) (ഉണ്ണിക്കൈ) ഗോപിമാര്‍ ചുംബിക്കും നെറ്റിയില്‍ കസ്തൂരി- ഗോപിയണിഞ്ഞ മനോഹരനേ ഗോകുലം കാത്തു കാളിന്ദിതീരത്തു കോലക്കുഴലൂതി നിന്നവനേ കണ്ണാ.. കണ്ണാ നീയെന്നെ കൈവിടല്ലേ മണി- വര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ (ഉണ്ണിക്കൈ) അന്‍പാര്‍ന്നു പൂജിക്കും ഭക്തരെ പാലിക്കാന്‍ അമ്പാടിയാര്‍ന്ന മണിക്കിടാവേ എന്‍ പ്രാണന്‍ നീറ്റുന്ന സങ്കടം മാറ്റുവാന്‍ നിന്‍ പാദമല്ലാതെയാരുമില്ലേ ആരുമില്ലേ ആരുമില്ലേ
Song details
വർഷം: 1963
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
വരികൾ: ശ്രീദേവി, venu
Album: കലയും കാമിനിയും
- Singer: പി ലീല
- Film / album: കലയും കാമിനിയും
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ