Malayalam lyrics
കാല്‍വരീ കാല്‍വരീ കാല്‍വരീ കാലചരിത്രമായ് മാറി നീ തന്നെപ്പോല്‍ തന്നയല്‍ക്കാരനെ സ്നേഹിക്കാന്‍ ചൊന്നതാമോ നാഥന്‍ ചെയ്ത കുറ്റം ? അന്യര്‍ തന്‍ പാപം ചുംക്കാന്‍ തുനിഞ്ഞൊരീ ധന്യശിരസ്സിലോ മുള്‍ക്കിരീടം ? കര്‍മ്മപ്രപഞ്ചമേ കൈയ്യറക്കാതെ നീ എമ്മട്ടീ തോളില്‍ കുരിശു വെച്ചൂ അമ്മേ - അമ്മേ അമ്മേ പൊറുക്കുമോ നിന്‍ മനം ഞങ്ങള്‍ക്കായ് നിന്‍ മകനേന്തുമീ വേദനകള്‍ ? ചമ്മട്ടികളല്ല വീഴ്വതു മര്‍ത്ത്യന്റെ ധര്‍മ്മക്ഷയങ്ങളാണീയുടലില്‍ രത്നകിരീടമല്ലീരാജരാജന്റെ മുഗ്ധശിരസ്സിലോ മുള്‍മുനകള്‍ എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ രക്തദാഹത്തിന്‍ ചരിത്രമേ നീ എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ രക്തദാഹത്തിന്‍ ചരിത്രമേ നീ ഇത്തിരുമേദിയ്ക്കായ് ദാഹം ശമിയ്ക്കുവാന്‍ കല്പിച്ചെടുത്തതു കയ്പുനീരോ ? എന്‍ പിതാവേ..... ഇവര്‍ ചെയ്‌വതെന്താണെന്നതേതും ഇവരറിയുന്നതില്ലാ എല്ലാം പൊറുക്കണേ മാപ്പിവര്‍ക്കേകണേ എല്ലാം പൊറുക്കേണം പൊറുക്കേണമേ....
Song details
വർഷം: 1963
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി ബി ശ്രീനിവാസ്
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ
വിശദവിവരങ്ങൾ: venu
വിഡിയോ: അനൂപ് അടൂർ
Album: സ്നാപക യോഹന്നാൻ
- Singer: പി ബി ശ്രീനിവാസ്
- Film / album: സ്നാപക യോഹന്നാൻ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: പ്രേം നസീർ