Malayalam lyrics
ആരാരിരോ ... ആരിരാരോ.... താരാട്ടുപാടീട്ടും താലോലമാടീട്ടും എന്മണിക്കുഞ്ഞേ നീയുറങ്ങീലേ ഇനിയും ഉറങ്ങീലെ? അമ്പിളിമാമനെ കാട്ടിയാലൊ നിന്റെ പീലിത്തിരുമുടി ചായ്ചുവല്ലോ കാച്ചിയപാലിന്‍ പുഞ്ചിരി ചോദിച്ചൊ- രായിരം വട്ടം ഞാനൂട്ടിയല്ലോ ഇന്നും ഊട്ടിയല്ലോ നാളത്തെ രാജാവായ് നീവളരാനമ്മ കണ്ണീരും കയ്യുമായ് നോറ്റിരുപ്പൂ നിന്റെ സാമ്രാജ്യത്തില്‍ അമ്മയ്ക്കുമിത്തിരി തലചായ്ക്കാന്‍ നീ ഇടം തരണേ എന്നും ഇടം തരണേ
Song video
Song details
വർഷം: 1995
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: അമ്പിളി രാജശേഖരൻ
രാഗം: ശുദ്ധസാവേരി
ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: ബാലമുരളി
Album: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
- Singer: അമ്പിളി രാജശേഖരൻ
- Film / album: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം