Malayalam lyrics
താരാകുമാരികളേ താരാകുമാരികളേ താഴെ വരൂ താഴെ വരൂ താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതും താരാകുമാരികളേ താഴേ. പല്ലക്കു കൊണ്ടു വരാം കല്ലുമാല കോര്‍ത്തു തരാം(പല്ലക്കു) തരിവളകള്‍ തീര്‍ത്തു തരാം തല്പമൊരുക്കാം -പുഷ്പ തല്പമൊരുക്കാം താരാകുമാരികളേ താഴേ ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക ജൂഡിയാ രാജധാനി അലങ്കരിക്കേ(ജൂണിലെ) ചിത്രകംബളം - കീര്‍ത്തിമുത്തുമണ്ഡപം നഗ്നപദം നഗ്നപദം നൃത്തമാടണം താരാകുമാരികളേ താഴേ തങ്കച്ചിലമ്പുകള്‍ തന്‍ ഝിലുഝിലുമേളം സംഗീതസ്വരതരംഗരംഗസംവിധാനം (തങ്ക) സ്വപ്നം മയങ്ങുന്ന സ്വര്‍ണസിംഹാസനം സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? വേറെ ? (താരാകുമാരികളേ താഴെ)
Song details
വർഷം: 1963
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: പ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, ശാന്തി
വരികൾ: സൂസി, venu
Album: സ്നാപക യോഹന്നാൻ
- Singer: എസ് ജാനകി
- Film / album: സ്നാപക യോഹന്നാൻ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: തിക്കുറിശ്ശി സുകുമാരൻ നായർ
- Actor: ശാന്തി