Malayalam lyrics
താംതകതകിട ധീംതകതകിട തോം പൊന്പദമിളകി വിണ്തിര കുളിരവേ താംതകതകിട ധീംതകതകിട തോം ചെന്തളിരിളകി മര്മ്മരമുതിരവേ ആലോലം നിറമാടും പൂമാനം കളിപ്പന്തുമായ് മനം പാടുന്നു (താംതകതകിട) തൂവാനിലോടുന്ന വര്‍ണ്ണമേഘമേ ആരോമലാളിന്റെ ദൂതുമായ് വരൂ മാനോടും മേടിന്നു് മേലെയായ് മാവേലിക്കാവിന്നു് താഴെയായ് നീയും കേട്ടോ പൂവിളികള്‍ കളിപ്പന്തുമായ് മനം തേടുന്നു (താംതകതകിട) ചേതോവികാരങ്ങള്‍ മാധവങ്ങളായ് മണ്വീണയേന്തുന്ന പാര്വ്വണങ്ങളായ് കണ്മുന്നിലാടുന്ന പൂവനം കാണാന്‍ കൊതിക്കുന്നു യൗവ്വനം മൗനം മായും കാമനയില്‍ കളിപ്പന്തുമായ് മനം പാടുന്നു (താംതകതകിട)
Song video
Song details
വർഷം: 1990
സംഗീതം: ശരത്
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
അഭിനേതാക്കൾ: നിയാസ്, വെട്ടുകിളി പ്രകാശ്
വരികൾ: സൂസി, വികാസ് വേണാട്ട്
യൂട്യൂബ് ഓഡിയോ: മധു എ എം
Album: ക്ഷണക്കത്ത്
- Singer: കെ ജെ യേശുദാസ്
- Film / album: ക്ഷണക്കത്ത്
- Composer: ശരത്
- Lyricist: കൈതപ്രം