Malayalam lyrics
താലോലം തങ്കം താലോലം തങ്കക്കിനാവുകൾ കണ്ടു കണ്ട് സങ്കല്പ സംഗീതം കേട്ടു കേട്ട് ആനന്ദത്തൊട്ടിലിൽ ആടിയാടി ആരോമലേ നീയുറങ്ങുറങ്ങ് താലോലം തങ്കം താലോലം ആയിരമായിരം ആശാമലരുകൾ വാരി വിരിച്ചോരെൻ ശയ്യയിൽ നീ ആലോല പൂന്തെന്നലേട്ടു മയങ്ങൂ ആത്മാവിൽ വന്ന വിരുന്നുകാരാ താലോലം തങ്കം താലോലം എത്രനാളായി മധുര പ്രതീക്ഷ തൻ ഇങ്കു കുറുക്കി ഞാൻ കാത്തിരുന്നു മുത്തു പൊഴിയുമീ തേൻ ചുണ്ടിൽ ചേർത്തൊരു മുത്തം പകരാൻ കൊതിച്ചിരുന്നു മുത്തം പകരാൻ കൊതിച്ചിരുന്നു
Song video
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: എം എൽ വസന്തകുമാരി
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: സുശീല
- Singer: എം എൽ വസന്തകുമാരി
- Film / album: സുശീല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്