Malayalam lyrics
സ്വര്‍ഗ്ഗം കനിഞ്ഞു ജഗത്തിന്നു തന്ന സ്വപ്നത്തിന്‍ മൊട്ടേ നീയുറങ്ങ് കൈക്കുമ്പിളില്‍ പൊന്‍ കനിയായ് വന്ന ചക്കരക്കുട്ടാ നീയുറങ്ങ് കണ്ണിന്നു കര്‍പ്പൂരധാരചൊരിഞ്ഞ സ്വര്‍ണ്ണത്തിടമ്പേ നീയുറങ്ങ് കാതിന്നു പീയൂഷസാരം പകര്‍ന്ന ഗാനക്കുഴമ്പേ നീയുറങ്ങ് മന്നന്റെ സൌഭാഗ്യ ദീപം തെളിച്ച പൊന്നിന്‍ നിലാവേ നീയുറങ്ങ് പുണ്യങ്ങളൊന്നായ് രൂപം ധരിച്ച ഉണ്ണിക്കിടാവേ നീയുറങ്ങ് അഞ്ചും മിഴിത്താരിതള്‍ ചേര്‍ത്തടച്ചെന്‍ കൊഞ്ചും കുരുന്നേ നീയുറങ്ങ് പുഞ്ചിരിമായാത്ത ചെഞ്ചുണ്ടു ചേര്‍ത്തെന്‍ നെഞ്ചിൽ കിടന്നു നീയുറങ്ങ് വാവാവോ.... വാവാവോ.....
Song video
Song details
വർഷം: 1961
സംഗീതം: എസ് എം സുബ്ബയ്യ നായിഡു
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വിശദവിവരങ്ങൾ: venu
വിഡിയോ: ഷിബു ജേക്കബ്
Album: ശബരിമല ശ്രീ അയ്യപ്പൻ
- Singer: പി ലീല
- Film / album: ശബരിമല ശ്രീ അയ്യപ്പൻ
- Composer: എസ് എം സുബ്ബയ്യ നായിഡു
- Lyricist: അഭയദേവ്