Malayalam lyrics
ശ്രീമഹാദേവന്‍ തന്‍റെ ശ്രീപുള്ളോര്‍ക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേന്‍ മുറ്റത്തോരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴീലത്താണി കെട്ടിക്കാമെന്നച്ഛന്‍ ദാഹവെള്ളവും പാറിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഊണരി തന്നമ്മ ഏണമുണ്ട് തന്നച്ഛന്‍ ശ്രീമഹാദേവന്‍ തന്റെ........ അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ് മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ് നാവേറൊഴിയേണം നാള്‍ദോഷം തീരേണം നാഗശാപങ്ങളും ഒക്കെയൊഴിയേണം ആദിത്യനുണ്ണി ഭഗവാനേപ്പോല്‍ വേണം ആയുരാരോഗ്യമായി നൂറ്റാണ്ടും വാഴണം ശ്രീമഹാദേവന്‍ തന്‍റെ....
Song video
Song details
വർഷം: 1973
സംഗീതം: കെ രാഘവൻ
ഗാനരചന: ഇടശ്ശേരി ഗോവിന്ദൻ നായർ
ഗായകർ: കെ പി ബ്രഹ്മാനന്ദൻ, പദ്മിനി വാര്യർ
രാഗം: ദേവഗാന്ധാരി
വർഗ്ഗീകരണം: നാടോടി
വരികൾ: നഹാസ്, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: നിർമ്മാല്യം
- Singer: കെ പി ബ്രഹ്മാനന്ദൻ
- Singer: പദ്മിനി വാര്യർ
- Film / album: നിർമ്മാല്യം
- Composer: കെ രാഘവൻ
- Lyricist: ഇടശ്ശേരി ഗോവിന്ദൻ നായർ