Malayalam lyrics
സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത് ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ നിന്‍ പാട്ടിന്‍ രാഗമെന്ത്? നിന്‍ ചിലമ്പിന്‍ താളമെന്ത്? പഞ്ചാബിപ്പെണ്‍കിടാവേ? സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത് സംഗമത്തിന്‍ കാവ്യമെഴുതും പാട്ടുകാരാ നിന്‍ കവിതാസാരമെന്ത്? നിന്‍ കരളിന്‍ മോഹമെന്ത്? നാടോടിപ്പാട്ടുകാരാ? നൂറ്റാണ്ടുകള്‍ പാടിത്തന്ന നൂറുനൂറു രാഗങ്ങള്‍ നൂറുനൂറു രാഗങ്ങള്‍....... മാനവത്വമഹത്വമോതും നൂറുനൂറു വര്‍ണ്ണങ്ങള്‍ നൂറുനൂറു വര്‍ണ്ണങ്ങള്‍...... മോഹന്‍ജോദാരോവിലുയരും നൂപുരനാദങ്ങള്‍ നൂപുരനാദങ്ങള്‍...... സംസ്കാരത്തിന്‍ തീരങ്ങള്‍ തൂകും നിശ്ശബ്ദഗാനങ്ങള്‍ നമുക്കുപാടാം.. നമുക്കുപാടാം നാടോടിപ്പാട്ടുകാരാ..... ഓഹോ..... ബലേ ബലേ... ഓഹോ........ ഭാഗീരഥി നേടിത്തന്ന പച്ചവര്‍ണ്ണപ്പാടങ്ങള്‍ പച്ചവര്‍ണ്ണപ്പാടങ്ങള്‍...... വേണുഗാനമേളനടത്തും അമ്പാടിക്കാറ്റലകള്‍ അമ്പാടിക്കാറ്റലകള്‍..... കാളിന്ദീതീരത്തിലുയരും കാളിയകഥനങ്ങള്‍ മന്വന്തരങ്ങള്‍ പോറ്റിവളര്‍ത്തിയ മഹച്ചരിതങ്ങള്‍ നമുക്കുനല്‍കും പുതിയൊരു രാഗം പഞ്ചാബിപ്പെണ്‍കിടാവേ..... ഓഹോ.......... സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത്.....
Song video
Song details
വർഷം: 1975
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത, കോറസ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പത്മരാഗം
- Singer: കെ ജെ യേശുദാസ്
- Singer: ബി വസന്ത
- Singer: കോറസ്
- Film / album: പത്മരാഗം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി