Malayalam lyrics
ആ..ആ..ആ..ആ...ആ. ശാരികപ്പൈതലിൻ കഥ പറയാം ശാ..രികപ്പൈതലിൻ കഥ പറയാം ഒരു കുടം കണ്ണുനീർ ഒരു മുത്തായ് ഓമലാൾ ഒരു രാജകന്യകയായ് ശാരികപ്പൈതലിൻ കഥ പറയാം ശ്രീരാമസോദരൻ ലക്ഷ്മണൻ അവളെ ജീവിതസഖിയാക്കീ (ശ്രീ..) രാജകൊട്ടാരത്തിൻ അന്തഃപ്പുരത്തിലെ വാടാവിളക്കായ് കൊളുത്തി വെച്ചൂ ശാരികപ്പൈതലിൻ കഥ പറയാം (2) രാമനും സീതയും നാടുവെടിഞ്ഞപ്പോൾ കാന്തനും കൂടെ ഗമിച്ചൂ നിറമിഴിയോടവൾ താനേ നേടി നിത്യവിരഹത്തിൻ ഉഗ്രശാപം ശാരികപ്പൈതലിൻ കഥ പറയാം (2) ആദികവിപോലും ആ മനസ്വിനിതൻ ആത്മാവു കണ്ടില്ല (ആദി..) ഓർമ്മയിൽ എരിതീ നാളമായെന്നും ഊർമ്മിള ഇതിഹാസപാത്രമായി (ശാരിക...)
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: ഭവാനി, നിത്യ രവീന്ദ്രൻ
വരികൾ: അജയ് മേനോൻ, ജയലക്ഷ്മി രവി
Album: പമ്പരം
- Singer: എസ് ജാനകി
- Film / album: പമ്പരം
- Composer: എ ടി ഉമ്മർ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ