Malayalam lyrics
രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ മുത്തം കൊണ്ടു തുടുത്തോ നീ നെറ്റിയിൽ കളഭം ചാർത്തിയ പെണ്ണേ ലജ്ജകൾ കൊണ്ടു ചുവന്നോ നീ (രക്തസിന്ദൂരം..) നീലക്കടലും നിൻ മിഴിയും പാടും തിരയും നിൻ ചിരിയും ഒന്നായ് മാറും നേരം സഖീ എന്നിൽ നീയൊഴുകുന്നോ (രക്തസിന്ദൂരം..) നീ നടക്കുമ്പോൾ കൊതിയാകും നിന്നെ തൊടുവാൻ കൈ നീളും ഇളമാനിളകും നിൻ മാറിൽ എനിക്കായിനി നീ ഇടമേകൂ (രക്തസിന്ദൂരം..)
Song video
Song details
വർഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: ജയലക്ഷ്മി രവി
Album: ഇനിയവൾ ഉറങ്ങട്ടെ
- Singer: കെ ജെ യേശുദാസ്
- Film / album: ഇനിയവൾ ഉറങ്ങട്ടെ
- Composer: എം കെ അർജ്ജുനൻ
- Lyricist: പൂവച്ചൽ ഖാദർ