Malayalam lyrics
പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ തളിരണിഞ്ഞ ശാഖിയിൽ കുരുവി പാടുമീണമിന്നു നീ കേട്ടുവോ ഉയർന്നു പൊങ്ങുമീ നിറഞ്ഞ വർണ്ണമാർന്ന പൂമരങ്ങൾ ഇന്നു കണ്ടുവോ ഉയിരിനുള്ളിലായൊളിച്ച രാഗമൊക്കെയും പകർന്നു നൽകുമോ അനുരാഗമൊക്കെയും എനിക്കു നൽകുമോ വരില്ലയോ നിലാക്കുളിർത്തടങ്ങളിൽ തനിച്ചിരിക്കുവാൻ വിരിഞ്ഞ താരമൊട്ടുകൾ കൊരുത്തു മാല ചാർത്തി നിന്നിടാം കുളിരിൻ പുതപ്പിനാൽ ഹൃദയം പൊതിഞ്ഞിടാം രജനി പൂത്ത വഴിയിൽ നീളെ ഇരുമനങ്ങൾ ചേർന്നു പോയിടാം കണിയായി നിന്നെ എന്നുമെന്നും കണ്ടിടാം പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ തളിരണിഞ്ഞ ശാഖിയിൽ കുരുവി മൂളുമീണമിന്നു നീ കേട്ടുവോ കൊഴിഞ്ഞു പോയ മാത്രകൾ നെഞ്ചിലോർത്തു ചേർത്തു വെച്ചിടാം പറഞ്ഞു തീർത്ത വാക്കുകൾ മരിച്ചിടാതെ ഓർത്തു വെച്ചിടാം ഇനിയും വരില്ലയോ പ്രണയം തരില്ലയോ ശലഭമായ് വന്നണഞ്ഞു മഞ്ഞുപൂവിനുള്ളമാകുവാൻ അനുരാഗ ഗീതമൊന്നലിഞ്ഞു പാടിടാൻ പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ തളിരണിഞ്ഞ ശാഖിയിൽ കുരുവി പാടുമീണമിന്നു നീ കേട്ടുവോ ഉയർന്നു പൊങ്ങുമീ നിറഞ്ഞ വർണ്ണമാർന്ന പൂമരങ്ങൾ ഇന്നു കണ്ടുവോ ഉയിരിനുള്ളിലായൊളിച്ച രാഗമൊക്കെയും പകർന്നു നൽകുമോ അനുരാഗമൊക്കെയും എനിക്കു നൽകുമോ ഉം..ഉം...ഉം...
Song video
Song details
വർഷം: 2025
സംഗീതം: ബിനോജ് ബിനോയ്
ഗാനരചന: എം ആർ ജയഗീത
ഗായകർ: നജീം അർഷാദ്, വിനിത
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആവണി
- Singer: നജീം അർഷാദ്
- Singer: വിനിത
- Film / album: ആവണി
- Composer: ബിനോജ് ബിനോയ്
- Lyricist: എം ആർ ജയഗീത