Malayalam lyrics
പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി ഹൃദയതന്ത്രികളിളകുന്നു ഇതിലേ ഇതിലേ ആര്യപുത്രീ അഭിലാഷങ്ങൾ വിളിക്കുന്നു .. വർണ്ണവനങ്ങൾ കുട നിവർത്തി എന്റെ മന്മഥരൂപനെ വരവേൽക്കാൻ ശൈലതടങ്ങൾ കടന്നു വരൂ ഈ വള്ളിക്കുടിലിൽ വിരുന്നു വരൂ.. ശ്രീലവസന്തം മലരേകി എന്റെ ഓമലിൻ കൂന്തലിൽ മണമാകാൻ ഓരോ പൂവുമിറുത്തു തരൂ നിൻ രാഗാഞ്ജലികളെനിക്കു തരൂ..
Song details
വർഷം: 1980
സംഗീതം: ജി ദേവരാജൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: പി ജയചന്ദ്രൻ, പി മാധുരി
വരികൾ: സൂസി, വിജയകൃഷ്ണൻ വി എസ്
Album: പ്രകടനം
- Singer: പി ജയചന്ദ്രൻ
- Singer: പി മാധുരി
- Film / album: പ്രകടനം
- Composer: ജി ദേവരാജൻ
- Lyricist: പൂവച്ചൽ ഖാദർ