Malayalam lyrics
പ്രേതഭൂമിയിൽ നാവുകൾ നീട്ടി കരിനിഴൽ പടരുന്നു രാവിലൊരല്പം വെളിച്ചമേകിയ നിലാവു മായുന്നോ (പ്രേതഭൂമിയിൽ..) വിഷശാഖകളിൽ വിടർന്ന മിഴികൾ വിധിയായിവിടെ ജനിക്കുമ്പോൾ നിതാന്തമാകും ഭീതികളുള്ളിൽ നിലവിളിയാകുന്നു ഉപബോധത്തിൽ കരിനാഗങ്ങൾ ഇഴഞ്ഞു കരളിൽ കയറുമ്പോൾ ഇനിയെത്ര നേരം ചിന്തകളലയും അഭയം കാണാതെ (പ്രേതഭൂമിയിൽ..)
Song details
വർഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: സെൽമ ജോർജ്
വരികൾ: ജിജാ സുബ്രമണ്യൻ
Album: ഇനിയവൾ ഉറങ്ങട്ടെ
- Singer: സെൽമ ജോർജ്
- Film / album: ഇനിയവൾ ഉറങ്ങട്ടെ
- Composer: എം കെ അർജ്ജുനൻ
- Lyricist: പൂവച്ചൽ ഖാദർ