Malayalam lyrics
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും പരമപാവനയല്ലോ മണിമുത്തുച്ചിപ്പികള്‍ കടലിലാണെങ്കിലും മനുഷ്യര്‍ തിരയുകയാണല്ലൊ മുള്‍ച്ചെടിത്തണ്ടില്‍.... മുള്‍ച്ചെടിത്തണ്ടില്‍ നിന്നല്ലോ വിരിയുന്നു പനിനീര്‍ മുകുളങ്ങള്‍.. ഇളം കാറ്റുവന്നതില്‍ ഇലത്താളമിടുന്നതില്‍ ഇനിയും പിഴയെന്തുപറയാന്‍ -പൂവിനെ ഇനിയും പിഴയെന്തു പറയാന്‍! വീണുടഞ്ഞീടും ഹൃദയത്തിനുള്ളില്‍ കെടാവിളക്കല്ലേ അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍ അണിയുന്നതു നിന്നെമാത്രം- ഞാന്‍ അണിയുന്നതു നിന്നെമാത്രം
Song details
വർഷം: 1974
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി
Album: അലകൾ
- Singer: എസ് ജാനകി
- Film / album: അലകൾ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ