Malayalam lyrics
വാസനക്കുളിരുമായ്.. വാകപ്പൂച്ചാര്‍ത്തുമായ് വാസരസ്വപ്നമായ് വന്നു നീ നില്‍ക്കുന്നു പൂവമ്പന്‍ കൈനീട്ടി പുണരാത്ത പുഷ്പിണിയല്ലോ നീ നാണിപ്പതെന്തേ കോണിലൊളിക്കാന്‍? മാറില്‍ നിന്നെയുറക്കാന്‍ മോഹം ചുണ്ടത്തെ ലഹരികളില്‍ ചുംബനപ്പാടുകളില്‍ പകരും ഞാന്‍ മാധവമാസം വന്നണയുമ്പോള്‍ മാതാവായിത്തീരും നീ
Song video
Song details
വർഷം: 1974
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: suresh (skta1
Album: അലകൾ
- Singer: കെ ജെ യേശുദാസ്
- Film / album: അലകൾ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ