Malayalam lyrics

പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ത ബീവി
ഹേമങ്ങള്‍ മെത്തപണിച്ചിത്തിരം
ആഭരണക്കോവയണിന്ത ബീവി
മാറത്തകത്തുകിലും ഞൊറിഞ്ഞുടുത്തു
മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ
വരിനൂല്‍ വദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും
പുഞ്ചിരിച്ചന്നനടഛായയില്‍
പൂമനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ മിന്നും മനുവര്‍ കണ്ടാല്‍
തന്‍ബോധംവിട്ടു മടപ്പെടുമേ
താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ
മാനസപ്പൂവിതളിറുത്ത് മാലകോ൪ക്കുന്നോളേ
ആ മാല എനിക്കല്ലേ ...
ഊം ...ഊം ...ഊം ..
ആ മധുരം എനിക്കല്ലേ...
ഊം ...ഊം ...ഊം ....
കതിരുകാണാപ്പൈങ്കിളീ - നിൻ
കരളെനിക്കല്ലേ - നിന്റെ
കരളെനിക്കല്ലേ

Song video

Watch on YouTube

Song details

വർഷം: 1964

സംഗീതം: ആർ കെ ശേഖർ

ഗാനരചന: മോയിൻകുട്ടി വൈദ്യർ

ഗായകർ: എ എം രാജ, പി സുശീല, കോറസ്

വിശദവിവരങ്ങൾ: വേണു ഗോപാൽ

വിഡിയോ: ജയലക്ഷ്മി രവി

Album: ആയിഷ