Malayalam lyrics
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ എന്‍ ശാരികേ രാഗസംഗീതധാരയോ പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ സഖി നിന്‍ കവിളില്‍ വിരിയും നാണമോ? ഈ മലനിരതന്‍ താഴ്വരയില്‍ എന്നും പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ നിന്‍ ചൊടിയിണകള്‍ മലരുകളായ് നിന്നു നിറയും മധുരം നുകരാന്‍ ശലഭം വരുമോ ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ? ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ? ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യാ സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍ പറയാന്‍ സഖി നീ വരുമോ? ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ
Song video
Song details
വർഷം: 1985
സംഗീതം: ജോൺസൺ
ഗാനരചന: ഷിബു ചക്രവർത്തി
ഗായകർ: കെ ജി മാർക്കോസ്
അഭിനേതാക്കൾ: റഹ് മാൻ, ശോഭന
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ഉപഹാരം
- Singer: കെ ജി മാർക്കോസ്
- Film / album: ഉപഹാരം
- Composer: ജോൺസൺ
- Lyricist: ഷിബു ചക്രവർത്തി
- Actor: റഹ് മാൻ
- Actor: ശോഭന