Malayalam lyrics

പോകുന്നിതാ.. നിന്‍ പ്രിയരാമന്‍ വനാന്തേ....
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ...
ആ.....
നിന്നുടെദീപം മറയുകയായി .. ആ...
നിന്നുടെ ധര്‍മ്മം പിരിയുകയായി.. ആ....
നിന്നുടെ ജീവിതസങ്കല്‍പ്പങ്ങള്‍
നിന്നെവെടിഞ്ഞിഹ പോകുകയായി
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ...
ആ.....
രാമന്‍ തിരുവടി കൈവെടിയുന്നീ
രാജ്യംവെറുമൊരു കാടായീ
ആമലരടിയിണ പതിയും കാടുകള്‍
താമരയേന്തും നാടായീ
പോവുക പോവുക നാം
ആ...........

Song video

Watch on YouTube

Song details

വർഷം: 1962

സംഗീതം: ബ്രദർ ലക്ഷ്മണൻ

ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ

ഗായകർ: പി ബി ശ്രീനിവാസ്, കോറസ്

രാഗം: ശിവരഞ്ജനി

അഭിനേതാക്കൾ: പ്രേം നസീർ, പ്രേം നവാസ്‌

വരികൾ: ശ്രീദേവി

Album: ശ്രീരാമ പട്ടാഭിഷേകം