Malayalam lyrics
പിരിയുന്നുവോ നീ അകലുന്നുവോ ചിരി ജാലകങ്ങൾ ചിതറുന്നുവോ മിഴിനീരിൽ ഞാനണയുന്ന തിരിനാളമായി തീരാ തിര താളമായ് ദൂരെ ആഴകനലാഴിയിൽ ഞാനെരിയും നിഴലേ കരളേകമായ് ഇനി നിനവിലൊരരയാലില നീയാക്കുമോ മമ മനമതിനകമിനിയിരു ചിറകാകുമോ ഇനി നിനവിലൊരരയാലില നീയാക്കുമോ മമ മനമതിനകമിനിയിരു ചിറകാകുമോ ഈറൻ തൂകും തോരാമഴയിൽ നീയെൻ നെഞ്ചിൽ ചേരും ആരീ വഴിയിൽ കരുതാനിനിമേൽ നീയെൻ ശ്വാസം എന്നരികെ കനവുരുകിയ കളി ചിരിയുടെ മൺ വീണയിൽ ശ്രുതിയൊഴുകിയൊരുടയാടകൾ അണിയുന്നുവോ കനവുരുകിയ കളി ചിരിയുടെ മൺ വീണയിൽ ശ്രുതിയൊഴുകിയൊരുടയാടകൾ അണിയുന്നുവോ കാണാമകലെ കാണാമറയെ പ്രിയമുള്ളവളേ അകലെ അകലാനിവിടെ ആവില്ലിനിമേൽ അരുമക്കിളി നീ വരികെ
Song video
Song details
വർഷം: 2025
സംഗീതം: ഫാ ജസ്റ്റിൻ കാലിയാനിയിൽ സി എം ഐ
ഗാനരചന: ഫ്രാങ്ക്‌ളിൻ പാനൂർ
ഗായകർ: ലിബിൻ സ്കറിയ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഉയിരിൻ ഉയിരേ
- Singer: ലിബിൻ സ്കറിയ
- Film / album: ഉയിരിൻ ഉയിരേ
- Composer: ഫാ ജസ്റ്റിൻ കാലിയാനിയിൽ സി എം ഐ
- Lyricist: ഫ്രാങ്ക്‌ളിൻ പാനൂർ