Malayalam lyrics
പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമേ കഥ പറയും നാടേതോ പേരതിനു മലയാളം പേരുകേട്ട മലയാളം പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ? പണ്ഡിതനാം കവിയേതോ> പേരവനു ഗുരു തുഞ്ചന്‍ പേരാളും ഗുരു തുഞ്ചന്‍ പദ്മനാഭപാദത്തില്‍ സ്വരരാഗസുധ തൂകി സല്‍ക്കലയെ സേവിച്ച സംഗീത ഗുരുവാരോ സംഗീത ഗുരുവാരോ? ലാലലാല...ലാലലാല..ലാലലാല...ലാലലാല സ്വാതി തിരുനാള്‍ സ്വാതി തിരുനാള്‍ മഗ്ദലന മേരിയുടെ കണ്ണീരിന്‍ കഥയെല്ലാം മഞ്ജരിയായ് പാടിയ മലയാള കവിയാരോ മലയാള കവിയാരോ? വള്ളത്തോള്‍ മഹാകവി വള്ളത്തോള്‍ മഹാകവി
Song video
Song details
വർഷം: 1967
സംഗീതം: പുകഴേന്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എൽ ആർ ഈശ്വരി, കോറസ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ഭാഗ്യമുദ്ര
- Singer: എൽ ആർ ഈശ്വരി
- Singer: കോറസ്
- Film / album: ഭാഗ്യമുദ്ര
- Composer: പുകഴേന്തി
- Lyricist: പി ഭാസ്കരൻ