Malayalam lyrics
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ ഏതൊരു മാമുനി തന്‍ ശാപത്താല്‍ നീയിരുളില്‍ ഏകാന്തകാമുകിയായലയുന്നൂ - അലയുന്നൂ (കാനനസദനത്തിന്‍) കാണാത്ത കൊട്ടാരത്തിന്‍ കല്ലറവാതിലില്‍ കള്ളീമുള്‍ക്കാവല്‍ക്കാരുറങ്ങുമ്പോള്‍ നിന്നുടെ സ്വപ്നമാകും അമ്പലപ്രാവിനെ കണ്ണീരിന്‍ കത്തുമായിട്ടയപ്പതെങ്ങോ (കാനനസദനത്തിന്‍) ചന്ദനവനങ്ങളില്‍ വീണ വായിക്കുമാ ഗന്ധര്‍വന്‍ നിന്‍ ഗാനം കേട്ടെങ്കില്‍ പ്രേതലോകത്തിന്‍ തടവുകാരീ നിനക്കു ശാപമോക്ഷം തന്നെങ്കില്‍. (കാനനസദനത്തിന്‍)
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: ചെകുത്താന്റെ കോട്ട
- Singer: എസ് ജാനകി
- Film / album: ചെകുത്താന്റെ കോട്ട
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ