Malayalam lyrics
പവിഴവും മുത്തും ചൊരിഞ്ഞു മനസ്സിലെ ദ്വീപില്‍ സ്വപ്നബിന്ദു പ്രണയത്തിന്‍ ശ്രുതിമീട്ടി വരും സംഗീതമേ നീയെന്നില്‍ പുതിയൊരു സ്വരം പകരൂ കരിമുകില്‍ മാനത്തും ദീപമുയര്‍ന്നു കരിനാഗങ്ങള്‍ പോലെയാടി തിരമുന്നിലാടും മുഖപടം മാറ്റാതെ.... ആ...... മുഖപടം മാറ്റാതെ സുന്ദരസ്വപ്നങ്ങള്‍ ഹൃദയത്തില്‍ ചൊരിയുന്നു പൊന്നിന്‍ മാലിക കടമിഴിക്കോണിലും രാഗമുണര്‍ന്നൂ ഋതുഭാവങ്ങള്‍ താളമിട്ടു ഹൃദയവിപഞ്ചിയില്‍ കരളിലെതീരങ്ങള്‍ ആരെയോ തേടുമ്പോള്‍ മറയല്ലെ ഇനിയും നീ കനവിന്‍ ദീപമേ
Song video
Song details
വർഷം: 1980
സംഗീതം: ശ്യാം
ഗാനരചന: സത്യൻ അന്തിക്കാട്
ഗായകർ: വാണി ജയറാം
അഭിനേതാക്കൾ: സീമ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ദീപം
- Singer: വാണി ജയറാം
- Film / album: ദീപം
- Composer: ശ്യാം
- Lyricist: സത്യൻ അന്തിക്കാട്
- Actor: സീമ