Malayalam lyrics

തനതും തന്നതും തന്നതും ത......
തനതും തന്നതും തത്ത......
പല കാലം മാറ്യാലും ചില കോലം മാറൂല്ലാ
മുതു കാരണവർക്കെന്താ കപ്പം വെയ്ക്കേണോ
ഇത് സൈബർ യുഗമാടോ മോഡേൺ ആറ്റിറ്റ്യൂഡാ (2)
ഒരു പോക്കിരി രാജാ സ്റ്റൈലിൽ മീശവളച്ചു നടക്കാം
ഒരു രാക്കിളി പെണ്ണിന്നൊപ്പം ഡിജെ പാർട്ടീൽ ചേരാം
എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി
പല കാലം മാറ്യാലും ചില കോലം മാറൂല്ലാ
മുതു കാരണവർക്കെന്താ കപ്പം വെയ്ക്കേണോ
ഫെയി ലായൊരു ക്ലോക്കിൻ സൂചി വഴിയിൽ ഒരു നോക്കുകുത്തി
കാലത്തിൻ മാറത്തോ ഓട്ടത്തിൽ പിന്നിലായി
ഇത് ഫെയിലാ ഫെയിലാ
ഓടാതെ ചാടാതെ ജീവിതം കുറുവാക്കി
മഴയത്തൊരു ചെമ്പിലയോ സ്റ്റൈലൊന്ന് മാറ്റീടാം
നിറമുള്ളൊരു കാലൻ കുടയോ
പോപ് സ്റ്റാറിൻ ഷൂസും വേണം
പഴങ്കഞ്ഞി കുടിക്കണ കാലം പോയില്ലേ ചേട്ടാ
ഒരു പോക്കിരി രാജാ സ്റ്റൈലിൽ മീശവളച്ചു നടക്കാം
ഒരു രാക്കിളി പെണ്ണിന്നൊപ്പം ഡിജെ പാർട്ടീൽ ചേരാം
എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി
വർണ്ണങ്ങൾ മിന്നണ തേരിൽ
കണ്ണൊന്ന് ചിമ്മണ നേരം
കനവുള്ളൊരു സ്വർഗ്ഗം തേടി
നമുക്കൊന്ന് പോയീടാമത്
റോക്കാ റോക്കാ കോട്ടിട്ട് സൂട്ടിട്ട് മിന്നിച്ച് വന്നാട്ടെ
ആക്ഷൻ പ്രോ മാറീല്ലേ ഡ്യൂക്ക ല്ലേ സ്റ്റൈലല്ലേ എയ്റ്റ് ഹഡ്രഡ് വോൾട്ടായി
ഓഡി കാർ വാങ്ങേണ്ടേ
ഇരുപതാം നൂറ്റാണ്ടെന്തേ പമ്പ കടന്ന് ചെത്തായി
ഒരു പോക്കിരി രാജാ സ്റ്റൈലിൽ മീശവളച്ചു നടക്കാം
ഒരു രാക്കിളി പെണ്ണിന്നൊപ്പം ഡിജെ പാർട്ടീൽ ചേരാം
എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി
പല കാലം മാറ്യാലും ചില കോലം മാറൂല്ലാ
മുതു കാരണവർക്കെന്താ കപ്പം വെയ്ക്കേണോ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: അഭി വേദ

ഗാനരചന: പ്രദീപ് അരുവിക്കര

ഗായകർ: അൻവർ സാദത്ത്, റോണി ടോംസ്, മോഹിത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: രഘു 32 ഇഞ്ച്