Malayalam lyrics

പദതളിര്‍ തൊഴുതെന്‍ പരമദയാനിധേ
വരമരുളീശ്വര ദാനദയാലോ -
കടക്കണ്ണുനീട്ടി കദനങ്ങള്‍ നീക്കി
കാരുണ്യം കാട്ടിത്തരണേ മഹാമതേ
(പദതളിര്‍)
കണ്ണും കാതും കൂടാതെമാനവ -
ജന്മമിതെന്തിനു ജഗദീശാ
നിന്‍പദതാരില്‍ കുമ്പിടുവോരില്‍
കനിവിയലേണം ശിവനേ കൃപാനിധേ
(പദതളിര്‍)

Song details

വർഷം: 1961

സംഗീതം: എസ്‌ എം സുബ്ബയ്യ നായിഡു

ഗാനരചന: അഭയദേവ്

ഗായകർ: കോട്ടയം ശാന്ത

വിശദവിവരങ്ങൾ: രാജഗോപാൽ

വിഡിയോ: ഗാനസ്നേഹി

Album: ശബരിമല ശ്രീ അയ്യപ്പൻ