Malayalam lyrics
പാലാട്ടുകോമന്‍ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല ഗുസ്തിക്കാരന് കാതരെന്നൊരു ചട്ടമ്പീ - പണ്ടു് കൊച്ചീവെച്ചു് ഞമ്മടെ നേരെ കത്തിയെടുത്തു പരമൂവണ്ണന് മീശ പിരിച്ചൊരു നോട്ടം പാവം കാതരു് ചറുപറെ ചറുപറെ ചറുപറെ ചറുപറെയൊട്ടം പരമുവണ്ണന് തിരിയെ വിളിച്ചു എടാ കാതരെ പാവം കാതരു് ഞെട്ടിവിറച്ചു - അണ്ണാ കത്തിയെടുത്ത അവനെക്കൊണ്ടു് കപ്പടമീശയെടുപ്പിച്ചു കപ്പടമീശയെടുപ്പിച്ചു (പാലാട്ടു) വള്ളക്കാരന് കുട്ടനെന്നൊരു ചട്ടമ്പി - പണ്ടു് പള്ളാത്തുരുത്തി കവലേവെച്ചൊരു തല്ലിനു വന്നു തല്ലുകാരോ നൂറാളു് വള്ളക്കാരന് തലയാളു് കല്ലും വടിയുമിടിക്കട്ടയുമായു് തല്ലിനു വന്നു പരമുവണ്ണന് പള്ളയ്ക്കിട്ടൊരു കുത്തു കുത്തി പാവം കുട്ടന് പട്ടിയെപ്പോലെ മുട്ടുകുത്തി പരമുവണ്ണന് മീശപിരിച്ചു കുട്ടാ - എട കുട്ടാ പാവം കുട്ടന് നൊന്തു കരഞ്ഞു - അണ്ണാ അണ്ണാ കുത്തിയ കുത്തിനു മറുകുത്തു കുത്തി കുട്ടനെയണ്ണനെണീപ്പിച്ചു ഹായു് (പാലാട്ടു)
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ പി ഉദയഭാനു
അഭിനേതാക്കൾ: സത്യൻ
വിശദവിവരങ്ങൾ: VENU
Album: റൗഡി
- Singer: കെ പി ഉദയഭാനു
- Film / album: റൗഡി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ