Malayalam lyrics

പാഹിസകലജനനി ഭാരതി
പരമാനന്ദേശ്വരി
(പാ)
മോഹനീയ രൂപിണി
മോക്ഷസകല ധാരണീ
(പാ)
സാരസഭവശുഭദായിനി
സകലഭൂവനവാണീ
സതാംജനനിജഗത്രയ
ശുബകരിണീസുമംഗലി
അന്തരംഗമിയലുമുലകി -
നന്ധകാരമകലുവതിനു
നിന്‍ചരണയുഗളം ശരണമനിശം
നിരഞ്ജനി
(പാ)
ഹസ്തകലിതപാശകമല
പുസ്തകവരവീണാകാരി
അസ്തുകുശലമംബികേ
നമോസ്തുതേ സമസ്തജനനി
(പാ)

Song details

വർഷം: 1955

സംഗീതം: ബ്രദർ ലക്ഷ്മണൻ

ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ

ഗായകർ: ശൂലമംഗലം രാജലക്ഷ്മി, പി ലീല

വർഗ്ഗീകരണം: ഹിന്ദു ഭക്തിഗാനങ്ങൾ

വിശദവിവരങ്ങൾ: വാമദേവൻ

Album: അനിയത്തി