Malayalam lyrics
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ല് വീണലിഞ്ഞുവോ ഒരു കുഞ്ഞുപൂവില് വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ ജഢയിറങ്ങി മലയിറങ്ങി മരമിറങ്ങി മണ്ണിറങ്ങി അമരഗംഗ ഒഴുകിയെത്തും പ്രളയം - ആകാശഗംഗ വന്നു മൂടും പുളകം സുന്ദരം - സുഖകരം - ഈ മധുര നിമിഷമല്ലേ ജീവിതം ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ ആ............................................................ കാടറിഞ്ഞു - പുഴയറിഞ്ഞു - കടലറിഞ്ഞു തിര നിറഞ്ഞു വാ കാറ്ററിഞ്ഞു മഴയറിഞ്ഞു മന്ത്രകോടി നന നനഞ്ഞു കാത്തിരുന്ന കന്നിമണ്ണില്‍ വാ ചിപ്പി കണ്ടു മുത്തു കണ്ടു മുങ്ങിനീര്‍ന്നു വാ സ്വര്‍ഗ്ഗവാതില്‍ നീ തുറന്നു സ്വര്‍ണ്ണ വീണ താ സുന്ദരം - സുഖകരം - ഈ സുകൃതനിമിഷമല്ലേ ജീവിതം ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ ഒരു കുഞ്ഞുപൂവില് വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ ഒന്നിലൊന്നായി - ചേര്‍ന്നലിഞ്ഞു - മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ മണ്ണില്‍ വീണ മിന്നെടുത്തു മടിയിലിട്ടു മുടിയഴിച്ചു മന്ത്രവാത സന്ധ്യയായി വാ ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ ദേവതേ എനിക്കു നിന്റെ ദാഹ വീണ താ സുന്ദരം - സുഖകരം - ഈ പ്രളയ ലഹരിയല്ലേ ജീവിതം // ഒരു മഞ്ഞുതുള്ളിയില്‍ ….......................//
Song video
Song details
വർഷം: 1999
സംഗീതം: ബേണി-ഇഗ്നേഷ്യസ്
ഗാനരചന: എസ് രമേശൻ നായർ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
അഭിനേതാക്കൾ: റിയാസ്, ദിവ്യ ഉണ്ണി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
Album: ആകാശഗംഗ
- Singer: കെ ജെ യേശുദാസ്
- Film / album: ആകാശഗംഗ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ
- Actor: റിയാസ്
- Actor: ദിവ്യ ഉണ്ണി