Malayalam lyrics
ഓര്‍മ്മകളേ.. ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയിൽ ഏതോ... ശോകാന്തരാഗം ഏതോ... ഗന്ധര്‍വന്‍ പാടുന്നുവോ... (ഓര്‍മ്മകളേ) ചിലങ്കകള്‍ പാടുന്നു അരികിലാണോ വിപഞ്ചികൾ പാടുന്നു അകലെയാണോ വിഷാദരാഗങ്ങളെന്‍ വിരുന്നുകാരാ... (ഓര്‍മ്മകളേ) മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി മനസ്സിലെ ശാരിക പറന്നു പോയി വിദൂരതീരങ്ങളേ അവളെ കണ്ടോ... (ഓര്‍മ്മകളേ)
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: പട്ദീപ്
ഹിന്ദുസ്ഥാനി രാഗം: പടദീപ്
അഭിനേതാക്കൾ: മോഹൻ ശർമ്മ, എസ് അംബിക, വിധുബാല
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: ജയലക്ഷ്മി രവി
കരോക്കെ: മനു
Album: പ്രതീക്ഷ
- Singer: കെ ജെ യേശുദാസ്
- Film / album: പ്രതീക്ഷ
- Composer: സലിൽ ചൗധരി
- Lyricist: ഓ എൻ വി കുറുപ്പ്