Malayalam lyrics
ഒരിക്കലൊരു പൂവാലന് കിളി കളിക്കുമൊരു കുഞ്ഞിക്കുരുവിയെ കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി -അവര്‍ ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി അവര്‍ കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി ഒരിക്കലൊരു.......... ആറ്റുവഞ്ചിപ്പൂപറിക്കാന് കൂട്ടുകാരി ആറ്റില്‍ച്ചാടി നീന്തിനീന്തി കാല്തളര്ന്നു നിലയില്ലാതെ - കിളി നീന്തിനീന്തി കാല്തളര്ന്നു നിലയില്ലാതെ കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി അപ്പോള്‍ ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടി കൂട്ടുകാരി വേദനമാറി ചിരിച്ച നേരം -അവര്‍ കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നുപോയി
Song details
വർഷം: 1964
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വരികൾ: ശ്രീദേവി
Album: ഭർത്താവു്
- Singer: പി ലീല
- Film / album: ഭർത്താവു്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ