Malayalam lyrics
ഓംകാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനേ ആംകാരമായതിനു താന്‍ തന്നെ സാക്ഷി അതു ബോധം വരുത്തുവതിനു ആളായി നിന്നപര- മാചാര്യ രൂപ ഹരിനാരായണായ നമഃ ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടള്‍ ബദമിണ്ടാവതല്ല മമ പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലികള്‍ ഉണ്ടാകയെങ്കലിഹ നാരായണായ നമഃ ഹരിനാമകീര്‍ത്തനം ഇതുരുവിട്ടിടുന്നവനു പരിതാപമൊന്നും ഇഹ വരികില്ലെന്നൂനം അതു വിരവില്‍ ധരിച്ചു ശ്രീഗുരുവായൂരപ്പനെ ശരിയായി ഭജിക്ക ഹരിനാരായാണായ നമഃ ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേഷം വിശ്വാകാരം ഗഗന സദൃശ്ശം മേഘവര്‍ണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം സര്‍വ്വലോകൈകനാഥം ഓം നമോഃ നാരായണായഃ (3)
Song details
വർഷം: 1964
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: തുഞ്ചത്തെഴുത്തച്ഛൻ
ഗായകർ: വി ദക്ഷിണാമൂർത്തി
വർഗ്ഗീകരണം: ശ്ലോകം
അഭിനേതാക്കൾ: പ്രേം നവാസ്
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: ശ്രീ ഗുരുവായൂരപ്പൻ
- Singer: വി ദക്ഷിണാമൂർത്തി
- Film / album: ശ്രീ ഗുരുവായൂരപ്പൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: തുഞ്ചത്തെഴുത്തച്ഛൻ
- Actor: പ്രേം നവാസ്