Malayalam lyrics
ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍ തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ ഓടക്കുഴലിന്‍ നാദവുമായി പാടിവരും നീയാരോ മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍ ആരും കേള്‍ക്കാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.... ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍ തളര്‍ന്നു പോയൊരു താമരയോ നീ അമ്പിളിവന്നൊരു രാവില്‍ പുതുമലരെല്ലാം പുല്‍കി തൂകി പരിമളം വീശുമീ രാവില്‍ പറവകളെല്ലാം പാടിയുറങ്ങും പാലൊളിതൂകുമീ രാവില്‍ മാനിനിമാരുടെ മാലയൊരുക്കാന്‍ മിന്നിമിനുങ്ങിയതാരോ ആരും പാടാതുള്ളൊരു രാഗം പാടുമോ ഓ.. ഓ..
Song video
Song details
വർഷം: 1965
സംഗീതം: ആലപ്പി ഉസ്മാൻ
ഗാനരചന: ഇ ജെ ഈഴക്കടവ്
ഗായകർ: കെ ജെ യേശുദാസ്, പി സുശീല
വിശദവിവരങ്ങൾ: വാമദേവൻ
Album: കൊച്ചുമോൻ
- Singer: കെ ജെ യേശുദാസ്
- Singer: പി സുശീല
- Film / album: കൊച്ചുമോൻ
- Composer: ആലപ്പി ഉസ്മാൻ
- Lyricist: ഇ ജെ ഈഴക്കടവ്