Malayalam lyrics
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് (നിശാ ഗീതമായ്....) ആ....ആ....ആ....ആ.. ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ.... ഉം...ഉം... എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ... ഉം..ഉം... എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ... നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ... നീന്തി വരൂ നീന്തി വരൂ നിത്യമാദക ഗീതമായ്..... ആ...ആ... നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് ആ....ആ...ആ....ആ.. എന്തിനിന്നലെ എന്റെ വീണയില്‍ ഇന്ദ്രമധുരിമ ചേര്‍ത്തു നീ... ഉം..ഉം... എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ... ഉം...ഉം... എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ... പാറി വരൂ.....ആ...ആ.....പാറി വരൂ...ആ...ആ... പാറി വരൂ പാറി വരൂ പത്മരാഗ ചിറകുമായ്.... ആ...ആ..... നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ് നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ.... ഒഴുകിയൊഴുകി വരൂ....
Song video
Song details
വർഷം: 1971
സംഗീതം: ആർ കെ ശേഖർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി, കോറസ്
വിശദവിവരങ്ങൾ: ജയ
വിഡിയോ: ഗാനസ്നേഹി
Album: സുമംഗലി
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: സുമംഗലി
- Composer: ആർ കെ ശേഖർ
- Lyricist: ശ്രീകുമാരൻ തമ്പി