Malayalam lyrics
നീലാഞ്ജനക്കിളി നീലാഞ്ജനക്കിളി നിനക്കുമിന്ന് നൊയമ്പാണോ തിങ്കളാഴ്ച്ച നൊയമ്പാണോ? നാലുവെളുപ്പുനുണര്ന്നില്ലേ നീ നാഗം കുളങ്ങരെ പോണില്ലേ? കുളിച്ചു കോടിയുടുത്തും കൊണ്ടേ കുഞ്ഞേച്ചിയതിലേ വരുമല്ലോ നീലാഞ്ജനക്കിളി..... കൂവളമാല കൊരുക്കേണം നിങ്ങള് ദേവന്നു കൊണ്ടുക്കൊടുക്കേണം നൊയമ്പുകാലം കൂടും മുന്പേ ഒരു കുഞ്ഞേട്ടനിതുവഴി വരുമല്ലോ നീലാഞ്ജനക്കിളി......
Song video
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: രേണുക
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: ബാലമുരളി
Album: റൗഡി
- Singer: രേണുക
- Film / album: റൗഡി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ