Malayalam lyrics
നാരായണാ ഹരേ നാരായണാ മോക്ഷസ്വരൂപനാം നാരായണാ ഈരേഴു പാരിലും നാരായ വേരായ കാരുണ്യവാരിധി നീയല്ലയോ (നാരായണാ) നാരായണാ നിന്റെ നാമസങ്കീര്‍ത്തനം ദ്വാരകയിലെത്ര പാരായണം അമ്മയും അച്ഛനും ബന്ധുവും മിത്രവും ചിന്മയ കേശവാ നീയല്ലയോ (നാരായണാ) ജീവിതയുദ്ധത്തില്‍ രോഗങ്ങള്‍ ദു:ഖങ്ങള്‍ സാരഥിയായി തുഴഞ്ഞിടുമ്പോള്‍ കൃഷ്ണാ ഹരേ നിന്റെ കാലടിയല്ലാതെ രക്ഷാനികേതനം മറ്റെന്തുതാന്‍ (നാരായണാ)
Song details
വർഷം: 1975
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കമുകറ പുരുഷോത്തമൻ, കോറസ്
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: ആരണ്യകാണ്ഡം
- Singer: കമുകറ പുരുഷോത്തമൻ
- Singer: കോറസ്
- Film / album: ആരണ്യകാണ്ഡം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ