Malayalam lyrics
കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും എവിടെ പോയ് എവിടെ പോയ് കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും ഇന്നെവിടെ പോയ് എവിടെ പോയ് മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ നാണം നിൻ കവിളത്ത് കുങ്കുമം തേച്ചോ അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ് നിൻ കളിത്തോഴനായ് (കളഭ കുറിയിട്ട) പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി ആരും അറിയാതെ തകർക്കും ഞാൻ തകർക്കും ഞാൻ (കളഭ കുറിയിട്ട)
Song video
Song details
വർഷം: 1975
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, ശ്രീവിദ്യ
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
Album: ആരണ്യകാണ്ഡം
- Singer: കെ ജെ യേശുദാസ്
- Film / album: ആരണ്യകാണ്ഡം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ
- Actor: പ്രേം നസീർ
- Actor: ശ്രീവിദ്യ