Malayalam lyrics

മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ
ശിലയഴകിൽ പ്രണയിനിതൻ
മുഖം തീർത്ത രാജശിൽപ്പി…… (മുത്തും)
പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ..
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴപോലെ..
ഞാനോതളിരില പോലെ
മൃദുലമീ വിലയം…… (മുത്തും)
എഴിനിലാപുടവവിരിയും
പുളിനമോ ശയനമായ്
ചിരിയിതൾ ചിറകുകുടയും
ഹൃദയമോശലഭമായ്
പ്രേമം പുലരൊളിപോലെ..
മാറിൽ വനലതപോലെ
മധുരമീ ലയനം…. (മുത്തും)

Song video

Watch on YouTube

Song details

വർഷം: 2000

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: എസ്‌ രമേശൻ നായർ

ഗായകർ: ഹരിഹരൻ, സുജാത മോഹൻ

അഭിനേതാക്കൾ: ദിലീപ്, വിനീത്, കാവ്യ മാധവൻ

വരികൾ: ലത നായർ

യൂട്യൂബ് ഓഡിയോ: SHWETAMENON25

Album: ഡാർലിംഗ്‌ ഡാർലിംഗ്‌