Malayalam lyrics
മുന്നോട്ടു പോകൂ സഹജാ മുന്നോട്ടു പോകൂ.. പുതിയൊരു നാളെയിലേക്കു പതറാതെ പോകൂ പതറാതെ പോകൂ (മുന്നോട്ടു) പഴമകള്‍ തന്‍ കോട്ടകളെല്ലാം നിന്‍ മുന്നില്‍ തകരുകയായ് മല പോലും നിന്‍ വഴി തന്നില്‍ മലരായി മാറുകയായ് വേലയ്ക്കു വന്ദനമരുളും നവഭാരതമുണരുകയായ് (വേലയ്ക്കു) വേര്‍പ്പിന്റെ വിലയെ മതിയ്ക്കും ജനസഞ്ചയമുയരുകയായ് ജനസഞ്ചയമുയരുകയായ് (മുന്നോട്ടു)
Song video
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ബി ശ്രീനിവാസ്
വിശദവിവരങ്ങൾ: Dreamzgalaxy
വിഡിയോ: ഗാനസ്നേഹി
Album: വിയർപ്പിന്റെ വില
- Singer: പി ബി ശ്രീനിവാസ്
- Film / album: വിയർപ്പിന്റെ വില
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്