Malayalam lyrics
മൃണാളിനി മൃണാളിനീ മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍ മധുരസ്വപ്നമോ മൌനപരാഗമോ സുരസിന്ധുവോ ബാഷ്പ ഹിമബിന്ദുവോ? മൃണാളിനി..... നിന്റെനിശാസദനത്തില്‍ ഞാനൊരു നാദധാരയായ് വന്നൂ നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ് നൃത്തസദസ്സില്‍ നിന്നൂ മൃണാളിനി.... നിന്റെസങ്കല്‍പ്പ ഗീതങ്ങളെല്ലാം എന്നെക്കുറിച്ചായിരുന്നൂ നിന്റെയേകാന്ത നൃത്തങ്ങളെല്ലാം എന്നേക്കുറിച്ചായിരുന്നു നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായ് വന്നൂ വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ വീണുമയങ്ങീ മോഹം മൃണാളിനീ........
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: ബാബു അലിനപ്പറമ്ബിൽ, രാല രാജൻ
Album: അവൾ
- Singer: കെ ജെ യേശുദാസ്
- Film / album: അവൾ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ