Malayalam lyrics

മൂകതയുടെ സൌവര്‍ണ്ണ പാത്രത്തില്‍

മൂടിവെച്ചൊരു ദുഃഖമേ പോരൂ

എന്നുമെന്നുമെനിക്കേ കൂട്ടായ്

എന്നരികില്‍ നീ മാത്രമിരിപ്പൂ

ഇന്നൊരുഷ്ണപ്രവാഹത്തില്‍ നീന്തും

സ്വര്‍ണ്ണമത്സ്യമായ് ഞാനുരുകുന്നു

നഗ്നമാം ശിലാവക്ഷസ്സില്‍ വീഴും

വര്‍ഷബിന്ദുപോല്‍ ഞാന്‍ ചിതറുന്നു

Song details

വർഷം: 1983

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: സെൽമ ജോർജ്‌

വരികൾ: ശ്രീദേവി

Album: ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്‌