Malayalam lyrics

മൂഢയാം സഹോദരീ..
മുന്‍ കോപമല്ലോ നിന്‍ ശത്രു
തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
നാക്കില്‍ നിന്നു തൊടുത്തീടും പാഴ്-
വാക്കു തടുക്കാനരുതല്ലോ
പാഴ്ച്ചൊല്ലാകിയ വാള്‍മുനയാലേ
പാവനമാം നിന്‍ സോദരബന്ധം
പാടേയറ്റു തകര്‍ന്നല്ലോ...
നിന്‍ കൂടപ്പിറപ്പു പോയല്ലോ - നിന്‍
കൂടും വിട്ടു പറന്നല്ലോ
അവിവേകമരുതേ ആത്മസഹോദരാ..
പിറന്ന നാള്‍ മുതല്‍ ഇതുവരെ നിന്നെ
പിച്ചനടത്തിയ സോദരിയാളെ
കനിവില്ലാതാ കദനക്കനലില്‍
കൈവെടിയാമോ നീ സഹജാ
പിറകില്‍ സോദരാ നീ വെടിയുന്നൊരു
പിഞ്ചുമുഖത്തിലെ മിഴികള്‍ നിന്നെ
വിളിച്ചിടുന്നു പുറകോട്ടായ്
തിരിച്ചു ചെല്ലൂ നീ സഹജാ

Song video

Watch on YouTube

Song details

വർഷം: 1962

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ബി ശ്രീനിവാസ്

അഭിനേതാക്കൾ: മിസ് കുമാരി, കെ വി ശാന്തി, ടി കെ ബാലചന്ദ്രൻ, ബേബി വിനോദിനി

വരികൾ: സൂസി, venu

Album: സ്നേഹദീപം